ബെല്ലാഡോണ, ആഭിചാരക്രിയയിലൂടെ പുനർജ്ജന്മം നേടാൻ കൊതിക്കുന്ന, അതിനായി ഭൂമിയിലെ ഒരു മനുഷ്യ ജീവനുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന കഥാപാത്രമാണ്. തന്റെ അധികാര ചിഹ്നം പച്ചകുത്തി വരുതിയിൽ നിർത്തുന്ന മനുഷ്യനിലൂടെ തനിക്ക് പുനർജ്ജന്മം സാധ്യമാകുമെന്ന് വിശ്വസിക്കുന്ന ദുർദേവതയാണു ബെല്ലാ. മന്ത്രോച്ചാരണങ്ങളും ബന്ധനങ്ങളും കെട്ടുകഥകളും കൊണ്ട് പൂട്ടിയ ആ നിലവറയിൽ വ്ൾവർഷങ്ങളായി അവൾ ആ നിമിഷത്തിനായി കാത്തിരിക്കുന്നു....