2018ലെ പ്രളയവും അതിജീവനവും പ്രമേയമാക്കി പ്രിയ എഎസ് എഴുതിയ ബാലസാഹിത്യ നോവല്‍ ആണ് പെരുമഴയത്തെ കുഞ്ഞിതളുകള്‍. പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ കുട്ടികളില്‍ നിന്നാണ് നോവലിന് ആസ്പദമായ കഥാബീജം പ്രിയ കണ്ടെടുക്കുന്നത്. മികച്ച ബാലസാഹിത്യ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടിയ നോവല്‍ ഏറെ ഹൃദയ സ്പര്‍ശിയാണ്.